Connect with us

Kerala

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു;കലക്ടര്‍ക്കെതിരെ പരാതി

ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് ഡോക്ടര്‍ കലക്ടരുടെ വീട്ടിലെത്തി ചികിത്സ നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കലക്ടര്‍ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് പരാതി.

ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് ഡോക്ടര്‍ കലക്ടരുടെ വീട്ടിലെത്തി ചികിത്സ നല്‍കിയത്. കെജിഎംഒഎയാണ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെതിരെ ആരോപണം ഉന്നയിച്ചത്. കലക്ടറുടെ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് കെജിഎംഒ ചൂണ്ടിക്കാട്ടി.

ഒപിയില്‍ തിരക്കേറിയ സമയത്തായിരുന്നു സംഭവമെന്നും ആക്ഷേപമുണ്ട്. കലക്ടറുടെ നടപടി കാരണം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത അധികാരികളുടെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു.

 

Latest