Connect with us

Kerala

കോണ്‍ഗ്രസ് പാര്‍ട്ടിയും താനും ഉയര്‍ത്തിപ്പിടിക്കുന്നത് മതേതര നിലപാട്:സുകുമാരന്‍ നായര്‍ക്ക് ചെന്നിത്തലയുടെ മറുപടി

നായര്‍ ബ്രാന്‍ഡ് ആയി തന്നെ ആരും പ്രൊജക്ട് ചെയ്തിട്ടില്ല

Published

|

Last Updated

തിരുവനന്തപുരം| എന്‍എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നായര്‍ ബ്രാന്‍ഡ് ആയി തന്നെ ആരും പ്രൊജക്ട് ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും താനും എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് മതേതര നിലപാടാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചതു കൊണ്ടാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതെന്ന സുകുമാരന്‍ നായരുടെ വിമര്‍ശനം ചെന്നിത്തല തള്ളി. നിയമസഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തി കാണിച്ചിട്ടില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്‍എസ്എസുമായി നിലവില്‍ നല്ല ബന്ധം പുലര്‍ത്താത്ത കോണ്‍ഗ്രസ് നേതാക്കളെ പേരെടുത്ത് പറഞ്ഞാണ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അതിരൂക്ഷമായ രീതിയില്‍ വിമര്‍ശനമുന്നയിച്ചത്.

 

Latest