Connect with us

Kerala

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച കേസ്;ഒളിവില്‍ പോയ റജീന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

ഗുരുതര കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | നേമത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ഒളിവില്‍ കഴിയുന്ന റജീന. മരിച്ച യുവതിയുടെ ഭര്‍ത്താവ് നയാസിന്റെ ആദ്യ ഭാര്യയും കേസിലെ രണ്ടാ പ്രതിയുമാണ് റജീന. ഗുരുതര കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹൈക്കോടതിയിലാണ് റജീന മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കിയത്.

കേസിന് പിറകെ ഒളിവില്‍ പോയ റജീനയെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മരിച്ച ഷെമീറയെ അക്യുപങ്ചര്‍ ചികിത്സക്ക് റജീനയും പ്രേരിപ്പിച്ചു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് ഇവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി പോലപീസ് കേസെടുത്തത്. നവജാത ശിശുവിന്റെ മരണം, മനപ്പൂര്‍വം അല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

അതേ സമയം,കേസില്‍ അറസ്റ്റിലായ അക്യുപങ്ചര്‍ ചികിത്സകന്‍ ശിഹാബുദ്ധീന്‍ റിമാന്‍ഡില്‍ കഴിയുകയാണ്.അമ്മയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ഷിഹാബുദ്ദീന്റെ പങ്ക് പോലീസ് സ്ഥിരീകരിച്ചിരുന്നു.

 

---- facebook comment plugin here -----

Latest