Connect with us

Socialist

മുസ്ലിം ഉന്മൂലനത്തിന് ആഹ്വാനം ചെയ്തത് രാജ്യത്തിന് അപമാനം

പല സംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടികള്‍ ഭയക്കുന്ന ബി ജെ പിക്ക് രാഷ്ട്രീയ ഇന്ധനം പകരാനാണ് തീവ്ര വലതുപക്ഷ സംഘടനകളെ ഉപയോഗപ്പെടുത്തുന്നത്.

Published

|

Last Updated

പല സംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടികള്‍ ഭയക്കുന്ന ബി ജെ പിക്ക് രാഷ്ട്രീയ ഇന്ധനം പകരാനാണ് തീവ്ര വലതുപക്ഷ സംഘടനകളെ ഉപയോഗപ്പെടുത്തുന്നതെന്നും തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ കലാപങ്ങളും അക്രമങ്ങളും അഴിച്ചുവിടുന്ന ബിജെപിയുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് തടയിടേണ്ടത് അനിവാര്യമാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ കെ അബ്ദുൽ അസീസ് ഫേസ്ബുക്കിൽ കുറിച്ചു. ഹരിദ്വാറിലും ഡല്‍ഹിയിലും കഴിഞ്ഞ ദിവസം നടന്ന തീവ്ര വലതുപക്ഷ സംഘടനകളുടെ സമ്മേളനത്തില്‍ മുസ്ലിം ഉന്മൂലനത്തിന് ആഹ്വാനം ചെയ്തത് രാജ്യത്തിന് അപമാനകരമാണ്, അതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. മത വിദ്വേഷവും വര്‍ഗീയ പരാമര്‍ശങ്ങളും നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം. പൗരത്വ കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടന്ന ശക്തമായ ജനകീയ മുന്നേറ്റം കേന്ദ്ര സര്‍ക്കാരിനെ ഭയപ്പെടുത്തുന്നുണ്ടെന്നും കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ

മുസ്ലീം വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഘപരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്യുക.
ഹരിദ്വാറിലും ഡല്‍ഹിയിലും കഴിഞ്ഞ ദിവസം നടന്ന തീവ്ര വലതുപക്ഷ സംഘടനകളുടെ സമ്മേളനത്തില്‍ മുസ്ലിം ഉന്മൂലനത്തിന് ആഹ്വാനം ചെയ്തത് രാജ്യത്തിന് അപമാനകരമാണ്, അതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. മത വിദ്വേഷവും വര്‍ഗീയ പരാമര്‍ശങ്ങളും നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം.
പൗരത്വ കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടന്ന ശക്തമായ ജനകീയ മുന്നേറ്റം കേന്ദ്ര സര്‍ക്കാരിനെ ഭയപ്പെടുത്തുന്നുണ്ട്. പല സംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടികള്‍ ഭയക്കുന്ന ബിജെപിക്ക് രാഷ്ട്രീയ ഇന്ധനം പകരാനാണ് തീവ്ര വലതുപക്ഷ സംഘടനകളെ ഉപയോഗപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ കലാപങ്ങളും അക്രമങ്ങളും അഴിച്ചുവിടുന്ന ബിജെപിയുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് തടയിടേണ്ടത് അനിവാര്യമാണ്.
ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ വ്യാപകമായ അക്രമങ്ങളാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്, മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ക്കും കുറവില്ല. ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ സംഘപരിവാറിനെ നേരിടാനാകൂ, എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ഇതിനായി രംഗത്ത് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

Latest