Connect with us

Kerala

കാറില്‍ ചാരി നിന്നതിന് മര്‍ദനമേറ്റ ബാലനെ വഴിപോക്കനും ഉപദ്രവിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വഴിപോക്കനായ ഒരാള്‍ വന്ന് കാറിലേക്ക് നോക്കി നില്‍ക്കുകയായിരുന്ന കുട്ടിയുടെ തലക്കടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്

Published

|

Last Updated

കണ്ണൂര്‍ | തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ചവിട്ടേറ്റ ആറ് വയസുകാരന്‍ രാജസ്ഥാനി ബാലനെ മറ്റൊരാളും ഉപദ്രവിച്ചതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടത്. കുട്ടി കാറിലേക്ക് നോക്കി നില്‍ക്കുമ്പോഴാണ് സംഭവമുണ്ടായത്. വഴിപോക്കനായ ഒരാള്‍ വന്ന് കാറിലേക്ക് നോക്കി നില്‍ക്കുകയായിരുന്ന കുട്ടിയുടെ തലക്കടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.കാറിന് ചാരിനിന്നതിന് കുട്ടിയെ ചവിട്ടിവീഴ്ത്തിയ കേസിലെ പ്രതി മുഹമ്മദ് ഷിഹാദ് കുട്ടിയുടെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഈ സംഭവത്തിന് മുമ്പാണ് വഴിപോക്കനായ മറ്റൊരാളും കുട്ടിയെ അടിക്കുന്നത്.

ഇന്നലെ പോലീസ് എഫ്‌ഐആറില്‍, ഷിഹാദ് കുട്ടിയുടെ തലയില്‍ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ ചവിട്ടേല്‍ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരാളും ഉപദ്രവിച്ചുവെന്ന വിവരം പുറത്ത് വന്നത്.അക്രമത്തിനിരയായ കുട്ടിയിപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. കുട്ടിയെ തൊഴിച്ച മുഹമ്മദ് ഷിഹാദിനെ കോടതി ഇന്നലെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.

 

Latest