Connect with us

sudan victim albert

സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഇന്ന് കൊണ്ടുവരും

ഏപ്രില്‍ 14നു സുഡാനിലെ ഖാര്‍ത്തൂമില്‍ വെടിയേറ്റ് മരിച്ച ആല്‍ബര്‍ട്ടിന്റെ മൃതദേഹം വൈകുന്നേരത്തോടെ വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം

Published

|

Last Updated

 

കണ്ണൂര്‍: സുഡാനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും.

ഏപ്രില്‍ 14നു സുഡാനിലെ ഖാര്‍ത്തൂമില്‍ വെടിയേറ്റ് മരിച്ച ആല്‍ബര്‍ട്ടിന്റെ മൃതദേഹം വൈകുന്നേരത്തോടെ വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം ലഭിച്ചത്. ആല്‍ബര്‍ട്ടിന്റെ ഭാര്യയും മകളും നേരത്തെ നാട്ടിലെത്തിയിരുന്നു.

സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. വിമുക്തഭടനായ ആല്‍ബര്‍ട്ട് ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു.
ആഭ്യന്തര സംഘര്‍ഷത്തിനിടെ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഓപ്പറേഷന്‍ കാവേരി വഴി നാട്ടിലെത്തിച്ചിരുന്നു. നിരവധിപ്പേര്‍ ഇപ്പോഴും ഭക്ഷണത്തിനും വെള്ളത്തിനും കഷ്ടപ്പെടുകയാണ്. ഇവിടെ ദുരിതമനുഭവിക്കുന്ന 25 മില്യണ്‍ ജനങ്ങള്‍ക്ക് സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest