Connect with us

drowning death

ഹൗസ്ബോട്ടില്‍ നിന്നും കായലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി

കൈകഴുകുന്നതിനിടെ കാല്‍ വഴുതി പുന്നമടക്കായലിലേക്ക് വീഴുകയായിരുന്നു

Published

|

Last Updated

ആലപ്പുഴ |  ഹൗസ്ബോട്ടില്‍ വിനോദയാത്ര നടത്തുന്നതിനിടെ കല്‍വഴുതി പുന്നമടക്കായലിലേക്ക് വീണയാളുടെ മതൃദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കായലില്‍ വീണ വര്‍ക്കല സ്വദേശി പ്രദീപ് പി നായരുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

ചെങ്ങന്നൂര്‍ ഐ ടി ഐയിലെ ക്ലര്‍ക്കായ പ്രദീപും സംഘവും ഞായറാഴ്ച രാവിലെ 11 നാണ് ഹൗസ് ബോട്ടില്‍ യാത്ര ആരംഭിച്ചത്. വൈകിട്ട് ഏഴോടെ മടങ്ങിയെത്തിയ സംഘത്തിലെ കുറച്ചുപേര്‍ പുന്നമടയില്‍ ഇറങ്ങിയിരുന്നു. ബാക്കിയുള്ളവര്‍ ഹൗസ്‌ബോട്ടില്‍ തങ്ങി. സംഘം ഹൗസ് ബോട്ടില്‍ തോട്ടത്തല ജെട്ടിയില്‍ എത്തി. ഇവിടെ നിന്നും ഭക്ഷണം കഴിച്ചശേഷം കൈകഴുകുന്നതിനിടെ പ്രദീപ് ഹൗസ് ബോട്ടില്‍ നിന്നും കാല്‍ വഴുതി പുന്നമടക്കായലിലേക്ക് വീഴുകയായിരുന്നു. രാത്രി വൈകിവരെ ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തിയെങ്കിലും പ്രദീപിനെ കണ്ടെത്തിയിരുന്നില്ല. ഇന്ന് രാവിലെ സ്‌കൂബ സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

 

Latest