Connect with us

beypore jalotsav

ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു

ഫിനിഷിംഗ് പോയിൻ്റ് കടന്ന ശേഷമാണ് വള്ളം മറിഞ്ഞത്.

Published

|

Last Updated

കോഴിക്കോട് | ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞ് അപകടം. സംഭവത്തിൽ ആളപായമില്ല. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചു. മത്സരത്തിൽ പങ്കെടുത്ത എ കെ ജി മയ്യിച്ച എന്ന ടീമിൻ്റെ വള്ളമാണ് മറിഞ്ഞത്.

ഫിനിഷിംഗ് പോയിൻ്റ് കടന്ന ശേഷമാണ് വള്ളം മറിഞ്ഞത്. ലൂസേഴ്സ് ഫൈനലിൽ പങ്കെടുത്ത ടീമാണ് എ കെ ജി മയ്യിച്ച. ഫറോക്കിലെ ചാലിയാറിലായിരുന്നു ജലോത്സവം. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ജലോത്സവം ഫ്ലാഗ് ഓഫ് ചെയ്തത്.

---- facebook comment plugin here -----

Latest