Connect with us

russia-ukrine war

വിലക്ക് മറികടന്നു; റഷ്യന്‍ വിമാനം കാനഡയിലൂടെ പറന്നു

റഷ്യയുടെ എയറോഫ്‌ലോട്ട് 111 എന്ന വിമാനമാണ് വ്യോമാതിര്‍ത്തി ലംഘിച്ചത്

Published

|

Last Updated

ഒട്ടാവ | യുദ്ധത്തെ തുടര്‍ന്ന് കാനഡ ഏര്‍പ്പെടുത്തിയ വ്യോമപാത വിലക്ക് മറികടന്ന് റഷ്യന്‍ വിമാനം. കനേഡിയന്‍ വ്യോമപാതയില്‍ കൂടി റഷ്യയുടെ എയറോഫ്‌ലോട്ട് 111 എന്ന വിമാനം പറന്നതായി കാനഡ ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു. യുക്രൈന്‍ – റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ റഷ്യ്ക്ക് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയും ഉപരോധം ഏര്‍പ്പെടുത്തിയത്.

സംഭവത്തില്‍ വിശദാന്വേഷണം നടത്തി വരികയാണെന്ന് കനേഡിയന്‍ ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മിയാമിയില്‍ നിന്ന് ഫ്‌ലോറിഡ വഴി കാനഡയുടെ കിഴക്കന്‍ തീരങ്ങളില്‍ കൂടി മോസ്‌കോയിലേക്ക് പോവുകയായിരുന്നു വിമാനം. റഷ്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ് എയറോഫ്‌ലോട്ട്.

 

 

 

Latest