Kerala
ബസില്‍ നിന്നിറങ്ങിയപ്പോള്‍ കളിയാക്കിയെന്ന്; വിദ്യാര്‍ഥികള്‍ക്കു നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു
തിരുവനന്തപുരം | കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പെട്രോള്‍ ബോംബേറ്. ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വിദ്യാര്‍ഥികള്‍ കളിയാക്കിയെന്ന് പറഞ്ഞാണ് യുവാവ് ബോംബെറിഞ്ഞത്. ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം. കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേരെ ബൈക്കില്‍ എത്തിയ യുവാവ് പെട്രോള്‍ ബോംബെറിയുകയായിരുന്നു.
ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി ഊര്‍ജിത അന്വേഷണം നടന്നുവരികയാണ്.







