National
ടീസ്റ്റ സെതല്‍വാദിന് ജാമ്യം; അനുവദിച്ചത് കര്‍ശന ഉപാധികളോടെ
തുടരന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം.
ന്യൂഡല്‍ഹി | ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന കേസില്‍ ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തുടരന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം.
കേസ് സ്വതന്ത്രമായി ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും ജാമ്യ ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി.







