Connect with us

Kerala

കാട്ടാനയാക്രമണത്തില്‍ ടാപ്പിംങ് തൊഴിലാളിക്ക് പരിക്ക്‌

കപ്പേളപ്പടി റോഡില്‍ കൂട്ടംകൂടി നില്‍ക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തില്‍ നിന്നും ഒരാന ബെന്നിക്ക് നേരെ ഓടിയെത്തി അക്രമണം നടത്തുകയായിരുന്നു.

Published

|

Last Updated

കോതമംഗലം | എറണാകുളം കോതമംഗലം പൂയംകുട്ടിയില്‍ കാട്ടാനയാക്രമണത്തില്‍ ടാപ്പിംങ് തൊഴിലാളിക്ക് പരിക്ക്‌. പൂയംകുട്ടി സ്വദേശി ബെന്നിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ ടാപ്പിങ്ങിനായി സ്‌കൂട്ടറിലാണ് ബെന്നി പോയത്. കപ്പേളപ്പടി റോഡില്‍ കൂട്ടംകൂടി നില്‍ക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തില്‍ നിന്നും ഒരാന ബെന്നിക്ക് നേരെ ഓടിയെത്തി അക്രമണം നടത്തുകയായിരുന്നു. ബെന്നി പേടിച്ച് ഓടുന്നതിനിടെ തുമ്പിക്കൈകൊണ്ട് അടിയേറ്റു. തുടര്‍ന്ന് ബെന്നി നിലത്ത് വീഴുകയായിരുന്നു.

ബെന്നിയുടെ സ്‌കൂട്ടറും ആന തകര്‍ത്ത നിലയിലാണ്.

Latest