Connect with us

Kerala

തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഡാം തുറന്നു

പ്രതിഷേധവുമായി നാട്ടുകാര്‍

Published

|

Last Updated

പാലക്കാട് | മുന്നറിയിപ്പിലാതെ ആളിയാര്‍ അണക്കെട്ട് തുറന്ന് തമിഴ്‌നാട്. ഇതിനെ തുടര്‍ന്ന് പാലക്കാട്ടെ പുഴകളില്‍ ജലനിരപ്പുയര്‍ന്നു. ചിറ്റൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നുണ്ട്. യാക്കര പുഴയില്‍ അധിക ജലവുമെത്തി.

ഇതിനെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. തിരുനെല്ലായിയില്‍ നാട്ടുകാര്‍ പാലം ഉപരോധിച്ചു. ജനപ്രതിനിധികളും ഉപരോധ സമരത്തില്‍ പങ്കെടുത്തു.

അതേസമയം, കേരള ജലവിഭവ വകുപ്പിനെ അണക്കെട്ട് തുറക്കുന്ന കാര്യം അറിയിച്ചതായി തമിഴ്‌നാട് അവകാശപ്പെട്ടു. സെക്കന്‍ഡില്‍ 6,000 ഘനയടി വെള്ളം തുറന്നുവിടുമെന്ന് അറിയിച്ചതായാണ് തമിഴ്‌നാട് അവകാശപ്പെടുന്നത്.