Connect with us

Ongoing News

ടി 20 ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യ അങ്കം ശ്രീലങ്ക-നമീബിയ, യു എ ഇ-നെതര്‍ലന്‍ഡ്‌സ്

ഒക്ടോബര്‍ 23നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബദ്ധവൈരികളായ പാക്കിസ്ഥാനെയാണ് നേരിടുക.

Published

|

Last Updated

ഗീലോങ് | ട്വന്റി-20 ലോകകപ്പ് 2022ന് ഇന്ന് ആസ്‌ത്രേലിയയില്‍ തുടക്കമാകും. ആദ്യ മത്സരങ്ങളില്‍ നമീബിയ ശ്രീലങ്കയെയും യു എ ഇ നെതര്‍ലന്‍ഡ്‌സിനെയും നേരിടും. ഗീലോങിലെ കാര്‍ഡിനിയ പാര്‍ക്ക് മൈതാനത്താണ് ഇരു മത്സരങ്ങളും നടക്കുക. ഒക്ടോബര്‍ 23നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബദ്ധവൈരികളായ പാക്കിസ്ഥാനെയാണ് നേരിടുക.

16 ടീമുകളാണ് ലോകകപ്പ് കിരീടത്തിനായി മാറ്റുരക്കുക. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന 12 മത്സരങ്ങളാണ് ഗ്രൂപ്പ് സ്റ്റേജിലുള്ളത്. ഇതില്‍ നിന്ന് 4 ടീമുകള്‍ സൂപ്പര്‍ 12ല്‍ എത്തും. അഫ്ഗാനിസ്ഥാന്‍, ആസ്‌ത്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ സൂപ്പര്‍ 12ലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്.

2007ലാണ് പ്രഥമ ടി 20 ലോകകപ്പ് നടന്നത്. ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറിയ ടൂര്‍ണമെന്റില്‍ ഇന്ത്യയാണ് ആദ്യ കിരീടത്തിന് അര്‍ഹരായത്. ജോഹന്നസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ പാക്കിസ്ഥാനെ അഞ്ച് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. വെസ്റ്റിന്‍ഡീസാണ് കൂടുതല്‍ തവണ ടി 20 ലോകകപ്പ് കിരീടം ഉയര്‍ത്തിയിട്ടുള്ളത്. 2012, 2016 വര്‍ഷങ്ങളിലാണ് വിന്‍ഡീസ് ചാമ്പ്യന്മാരായത്.

15 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് അറുതി വരുത്തനാണ് പ്രഥമ ചാമ്പ്യന്‍മാരായ ഇന്ത്യ ഇറങ്ങുന്നത്. രാവിലെ 9.30, ഉച്ചക്ക് 1.30, വൈകീട്ട് 4.30 എന്നിങ്ങനെയാണ് മത്സര സമയങ്ങള്‍. നവംമ്പര്‍ 13 നാണ് ഫൈനല്‍.

 

 

Latest