Connect with us

Malappuram

എസ് വൈ എസ് ഗ്രാമ ചിന്തനത്തിന് തുടക്കമായി

മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി പി പി മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

മലപ്പുറം | എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ഗ്രാമചിന്തനത്തിന് തുടക്കമായി. മലപ്പുറം സോണിലെ കോഡൂർ സർക്കിളിൽ ഒറ്റത്തറ യൂണിറ്റിൽ നടന്ന പരിപാടി  എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയുടെ   നേതൃത്വത്തിൽ സോൺ തലങ്ങളിൽ നടക്കുന്ന ഗ്രാമ സഞ്ചാരത്തിന്റെ ഭാഗമായി യൂണിറ്റുകളിൽ നടക്കേണ്ട  എക്സിക്യൂട്ടീവ് മീറ്റിംഗ് ജില്ലയിലെ 643 യൂണിറ്റുകളിൽ മെയ് 3നകം പൂർത്തിയാകും. സംഘടനയുടെ കുറിച്ച് പ്രവർത്തകരുടെ  കാഴ്ചപ്പാടും അഭിപ്രായവും രേഖപ്പെടുത്തുവാനുള്ള അവസരം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഒറ്റത്തറ യൂത്ത് സ്ക്വയറിൽ നടന്ന പരിപാടിയിൽ ശിഹാബ് എം അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് കോഡൂർ സർക്കിൾ സെക്രട്ടറി പി കുഞ്ഞിമമ്മു, അബ്ദുൽ ബാരി പി, മുഹമ്മദ് സ്വാദിഖ്, റഫീഖ് എ സി പ്രസംഗിച്ചു.

Latest