Malappuram
എസ് വൈ എസ് തസ്കിയ മലപ്പുറം ഈസ്റ്റ് ജില്ലാ ഉദ്ഘാടനം പ്രൗഢമായി
ഈസ്റ്റ് ജില്ലാ സെക്രട്ടറി പി ടി നജീബ് ഉദ്ഘാടനം ചെയ്തു
മലപ്പുറം | എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കിൾ തലങ്ങളിൽ നടക്കുന്ന “തസ്കിയ ” ക്യാമ്പിന്റെ മലപ്പുറം ഈസ്റ്റ് ജില്ലാ തല ഉദ്ഘാടനം പ്രൗഢമായി. അരീക്കോട് സോണിലെ ചെമ്പ്രക്കാട്ടൂരിലെ മിഡിൽ വാലിയിൽ നടന്ന സംഗമം എസ് വൈ എസ് ഈസ്റ്റ് ജില്ലാ സെക്രട്ടറി പി ടി നജീബ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ഉപാധ്യക്ഷൻ സൈദ് മുഹമ്മദ് അസ്ഹരി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം സയ്യിദ് ഹാമിദ് പൂക്കോയ തങ്ങൾ, സോൺ പ്രസിഡണ്ട് ഇബ്രാഹിം അഹ്‌സനി, സോൺ സെക്രട്ടറിമാരായ റശീദ് ചോല, മുഹമ്മദ് ശരീഫ് മഠത്തിൽ, സർക്കിൾ പ്രസിഡണ്ട് അബ്ദുൽ ബാരി സിദ്ദീഖി, സെക്രട്ടറി ഹുസൈൻ ടി കെ തുടങ്ങിയവർ സംസാരിച്ചു.
ആത്മ സംസ്കരണം, സംഘടന ശാസ്ത്രം എന്നീ സെഷനുകളിൽ നടക്കുന്ന തസ്കിയ ക്യാമ്പിൽ സർക്കിൾ പ്രവർത്തക സമിതി, യൂണിറ്റ് ഭാരവാഹികൾ എന്നിവരാണ് പങ്കെടുത്തത്. ജില്ലയിലെ 83 സർക്കിളിലും ഈ മാസം 20നകം ക്യാമ്പുകൾ നടക്കും.







