Connect with us

Malappuram

എസ് വൈ എസ് "സാത്വിക" നേതൃ പരിശീലനത്തിന് തുടക്കം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊൻമള അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മലപ്പുറം | എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാത്വിക ലീഡേഴ്‌സ് എംപവർമെന്റിന് തുടക്കം. നിലമ്പൂർ മജ്മഅ് കാമ്പസിൽ നടക്കുന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊൻമള അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് മുഈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി പ്രാർഥന നിർവഹിച്ചു. സുലൈമാൻ ദാരിമി പതാക ഉയർത്തി.

ആത്മീയം, സ്‌ട്രെസ്സ് മാനേജ്‌മെന്റ്, ഫാസിസം, പ്രസ്ഥാനം, ത്യാഗം- അനുഭവം, സമർപ്പണം, ഡയറക്‌ടറേറ്റ് പഠനം തുടങ്ങി വിവിധ സെഷനുകൾക്ക് പേരോട് അബ്ദുർറഹ്മാൻ സഖാഫി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, മാളിയേക്കൽ സുലൈമാൻ സഖാഫി, ഉമർ ഓങ്ങല്ലൂർ, നൗഫൽ കോഡൂർ, കെ ഇ എൻ നേതൃത്വം നൽകി.

എസ് വൈ എസ് ജില്ലാ ഭാരവാഹികളായ സി കെ ശക്കീർ, ടി സിദ്ദീഖ് സഖാഫി, സയ്യിദ് മുർതള ശിഹാബ് സഖാഫി, മുജീബുർറഹ്‌മാന്‍ വടക്കേമണ്ണ, സൈദ് മുഹമ്മദ് അസ്ഹരി, പി കെ മുഹമ്മദ് ശാഫി, കെ സൈനുദ്ദീൻ സഖാഫി, എം ദുൽഫുഖാർ സഖാഫി, സി കെ എം ഫാറൂഖ്, പി ടി നജീബ്, പി യൂസുഫ് സഅദി, എം അബ്ദുർറഹ്മാൻ സംസാരിച്ചു. നാളെ നടക്കുന്ന വിവിധ സെഷനുകൾക്ക്  എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ്, സയ്യിദ് മുഹ്സിൻ തങ്ങൾ ആവേലം നേതൃത്വം നൽകും.

Latest