Connect with us

sys

എസ് വൈ എസ് ട്രാക് വണ്‍ ട്രെയിനേഴ്‌സ് ട്രെയിനിംഗ് സംഘടിപ്പിച്ചു

മഞ്ചേരി ലൈഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എസ് വൈ എസ് ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ശക്കീര്‍ അരിപ്ര ഉദ്ഘാടനം ചെയ്തു

Published

|

Last Updated

മലപ്പുറം | എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന മേഖലയില്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതിനും രക്ഷിതാക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി മെയില്‍ യൂണിറ്റുകളില്‍ സംഘടിപ്പിക്കുന്ന പാരന്റ്‌സ് അസംബ്ലിയിലെ വിഷയാവതകര്‍ക്ക് വേണ്ടി ട്രെയിനേഴ്‌സ് ട്രെയിനിംഗ് ‘ട്രാക് വണ്‍’ സംഘടിപ്പിച്ചു.

മഞ്ചേരി ലൈഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എസ് വൈ എസ് ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ശക്കീര്‍ അരിപ്ര ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ സൈനുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. എ പി ബഷീര്‍ ചെല്ലക്കൊടി, യഅഖൂബ് പൈലിപ്പുറം, ഡോ.എം അബ്ദുഹ്മാന്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. നാസര്‍ പാണ്ടിക്കാട്, പി പി മുജീബ് റഹ്മാന്‍, സി കെ എം ഫാറൂഖ്, ബഷീര്‍ സഖാഫി, യു ടി എം ശമീര്‍,അഫ്‌സല്‍ കുണ്ടുതോട്, കെ പി ശമീര്‍ സംസാരിച്ചു.

പടം:
എസ് വൈ എസ് ട്രാക് വണ്‍ ട്രെയിനേഴ്‌സ് ട്രെയിനിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ശക്കീര്‍ ഉദ്ഘാടനം ചെയ്യുന്നു

 

---- facebook comment plugin here -----

Latest