Connect with us

Malappuram

എസ് വൈ എസ് ലൈഫ് ഇന്‍സ്റ്റിട്ട്യൂട്ട് പരിശീലക പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

മലപ്പുറം |  എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ സംരംഭമായ ലൈഫ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ആരംഭിക്കുന്ന സിപെട് ട്രെയിനേഴ്‌സ് ട്രെയിനിംഗിന്റെ ഉദ്ഘാടനം സമസ്ത സെക്രട്ടറി മുഹിയുസ്സുന്ന പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ നിര്‍വ്വഹിച്ചു.

ഹികമിയ്യ കാമ്പസില്‍ നടന്ന പരിപാടിയില്‍ സി.ഇ.ഒ വി.പി.എം.ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ സി.പി.അഷ്‌റഫ്,എച്ച്.ആര്‍.ഡി.ട്രെയിനര്‍ ഇ.കെ.ഷറഫുദ്ദീന്‍ എന്നിവര്‍ ട്രെയിനിംഗിന് നേതൃത്വം നല്‍കി. ലൈഫ് ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടര്‍മാരായ പി.പി.മുജീബ് റഹ്മാന്‍, മുഹമ്മദ് സിറാജുദ്ദീന്‍ കിടങ്ങയം,എ.സി.ഹംസ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.