Connect with us

Malappuram

എസ് വൈ എസ് സ്ഥാപക ദിനം നാളെ

70ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ വിദ്യാഭ്യാസ, സാംസ്‌കാരിക,സാന്ത്വന ,ദഅവാ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Published

|

Last Updated

മലപ്പുറം  |  സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) 70ാം സ്ഥാപക ദിനം നാളെ. സംഘടന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യുവജന സംഘടനയായിട്ടാണ് 1954 ഏപ്രില്‍ 24 ന് സംഘടന നിലവില്‍ വന്നത്. 70ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ വിദ്യാഭ്യാസ, സാംസ്‌കാരിക,സാന്ത്വന ,ദഅവാ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഈസ്റ്റ് ജില്ല ആസ്ഥാനത്ത് സ്ഥാപകദിനത്തിന്റെ ഭാഗമായി നടന്ന പതാക ഉയര്‍ത്തലിന് ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ.ശക്കീര്‍ നേതൃത്വം നല്‍കി.
ജില്ലാ ഭാരവാഹികളായ കെ.സൈനുദ്ദീന്‍ സഖാഫി,പി.പി.മുജീബ് റഹ്മാന്‍,സി.കെ.എം.ഫാറൂഖ്,ഡോ.എം.അബ്ദുറഹ്മാന്‍,പി.അബ്ദുന്നാസര്‍, യു.ടി.എം.ശമീര്‍, അഫ്‌സല്‍ കുണ്ടുതോട്,ബശീര്‍ സഖാഫി, കെ.പി.ശമീര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Latest