Connect with us

Kerala

സുഗതകുമാരിയുടെ വീട് വിറ്റത് സര്‍ക്കാര്‍ അറിയാതെ; ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയ്യാര്‍: മന്ത്രി സജി ചെറിയാന്‍

വീട് വില്‍ക്കുന്ന കാര്യം ബന്ധുക്കള്‍ക്ക് സര്‍ക്കാരിനെ അറിയിക്കാമായിരുന്നെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കവയിത്രി സുഗതകുമാരിയുടെ നന്ദാവനത്തിലെ വീട് ‘വരദ’ വിറ്റത് സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടല്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സുഗതകുമാരിയുടെ മക്കള്‍ വീട് വിറ്റത് സര്‍ക്കാരുമായി ആലോചിക്കാതെയാണ്. വീട് വില്‍ക്കുന്ന കാര്യം ബന്ധുക്കള്‍ക്ക് സര്‍ക്കാരിനെ അറിയിക്കാമായിരുന്നെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന് വീട് ഇപ്പോള്‍ കൈമാറിയാലും ഏറ്റെടുക്കാന്‍ തയ്യാറാണ്. .സ്മാരകം പണിയാന്‍ സുഗതകുമാരിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല.എന്നാല്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്മാരകം സമൃതി വനമാണെന്ന് സജി ചെറിയാന്‍ പറഞ്ഞു. ടി പത്മനാഭന്‍ സുഗതകുമാരിക്ക് സ്മാരകം പണിയാനായി കത്ത് നല്‍കിയിരുന്നു. ഇതിനായി ഭൂമി ഏറ്റെടുക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

 

Latest