Connect with us

CONGRESS IN KERALA

ലതികാ സുഭാഷിന് പിന്‍ഗാമിയായി; മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജെബി മേത്തര്‍

ലതികാ സുഭാഷ് പാര്‍ട്ടി വിട്ടതിനെത്തുടര്‍ന്ന് ഒഴിവുവന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നിയമനമായി

Published

|

Last Updated

ന്യൂഡല്‍ഹി | ലതികാ സുഭാഷ് പാര്‍ട്ടി വിട്ടതിനെത്തുടര്‍ന്ന് ഒഴിവുവന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നിയമനമായി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി അഡ്വ. ജെബി മേത്തറിനെ കോണ്‍ഗ്രസ് ദേശീയാധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചതായി സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് ലതികാ സുഭാഷ് കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടി വിടുമ്പോള്‍ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയായിരുന്നു അവര്‍. മുന്‍ ഡി സി സി പ്രസിഡന്റുമാര്‍ക്ക് കെ പി സി സി പുനസംഘടനയില്‍ സ്ഥാനം നല്‍കേണ്ടെന്ന തീരുമാനം വന്നതോടെ അഡ്വ. ബിന്ദു കൃഷ്ണ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരും എന്ന് കരുതിയിരുന്നു. എന്നാല്‍, പുതിയ മുഖത്തെ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.

യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയാണ് ജെബി മേത്തര്‍. ആലുവ നഗരസഭാ ഉപാധ്യക്ഷയായ ജെബി നിലവില്‍ എ ഐ സി സി അംഗവുമാണ്.

---- facebook comment plugin here -----

Latest