Connect with us

Ongoing News

സംസ്ഥാന തദ്ദേശ ദിനാഘോഷം: മികച്ച വാർത്താ ചിത്രത്തിനുള്ള പുരസ്കാരം സിറാജിന്

'എന്നേക്കാള്‍ മനോഹരമാണല്ലോ' എന്ന അടിക്കുറിപ്പോടെ ഫെബ്രുവരി 17ന് സിറാജിൽ പ്രസിദ്ധീകരിച്ച, മന്ത്രി എം.ബി രാജേഷ് സുസ്ഥിര തൃത്താല പ്രദര്‍ശന സ്റ്റാളിൽ തുണിയില്‍ വരച്ച തന്‍റെ രേഖാചിത്രം കാണുന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്.

Published

|

Last Updated

പാലക്കാട് | സംസ്ഥാന സർക്കാരിന്റെ തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ഏർപെടുത്തിയ മാധ്യമ പുരസ്കാരത്തിൽ മികച്ച വാർത്ത ചിത്രത്തിനുള്ള പുരസ്കാരം സിറാജിന്. ‘എന്നേക്കാള്‍ മനോഹരമാണല്ലോ’ എന്ന അടിക്കുറിപ്പോടെ ഫെബ്രുവരി 17ന് സിറാജിൽ പ്രസിദ്ധീകരിച്ച, മന്ത്രി എം.ബി രാജേഷ് സുസ്ഥിര തൃത്താല പ്രദര്‍ശന സ്റ്റാളിൽ തുണിയില്‍ വരച്ച തന്‍റെ രേഖാചിത്രം കാണുന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. സിറാജ് തൃത്താല ലേഖകൻ അഫ്സൽ യു എ ആണ് ചിത്രം പകർത്തിയത്.

അഫ്സൽ യു എ മന്ത്രി എം ബി രാജേഷിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു

മികച്ച അച്ചടി മാധ്യമ റിപ്പോർട്ടിനുള്ള അവാർഡ് ദേശാഭിമാനിക്ക് ലഭിച്ചു. മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിനുള്ള അവാർഡ് പട്ടാമ്പി കേബിൾ വിഷനും മികച്ച ശ്രവ്യ മാധ്യമ റിപ്പോർട്ടിനുള്ള അവാർഡ് അഹല്യ എഫ് എം ചാനലിനും ലഭിച്ചു.

മേളയെ സമഗ്രമായി മികച്ച രൂപത്തിൽ റിപ്പോർട്ട് ചെയ്യാനും എല്ലാ ഭാഗങ്ങളും കവർ ചെയ്യാനും റിപ്പോർട്ടുകളിലൂടെ എല്ലാ മാധ്യമങ്ങളും ശ്രമിച്ചിട്ടുണ്ടെന്ന് എന്ന് ജൂറി വിലയിരുത്തി.

പുരസ്കാരങ്ങൾ തദ്ദേശ ദിനാഘോഷത്തിന്റെ സമാപന വേദിയിൽ മന്ത്രി എം ബി രാജേഷ് വിതരണം ചെയ്തു.