Connect with us

monson mavunkal case

മോന്‍സണ്‍ കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടം വഹിക്കും

Published

|

Last Updated

തിരുവനന്തപുരം | പുരാവസ്തുക്കളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ ജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ സംഘം അന്വേഷണം നടത്തുക.

എസ് പി എം ജെ സോജന്‍ ഉള്‍പ്പെടെ എട്ടുപേര്‍ പുതിയ സംഘത്തിലുണ്ട്. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടം വഹിക്കും.

സാമ്പത്തിക തട്ടിപ്പ് കേസില്‍ വിശദമായ അന്വേഷണം ഉണ്ടാകും.

Latest