Connect with us

National

ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി

ശനിയാഴ്ച രാവിലെ 6 മണിക്ക് രേഖപ്പെടുത്തിയ ശരാശരി എക്യുഐ 398 ആണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ വായു ഗുണനിലവാരം നേരിയ തോതില്‍ മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് ദിവസത്തിനുശേഷമാണ് ഗുരുതരാവസ്ഥയില്‍ നിന്ന് ‘വളരെ മോശം’ വിഭാഗത്തിലേക്ക് താഴ്ന്നത്. ശനിയാഴ്ച രാവിലെ 6 മണിക്ക് രേഖപ്പെടുത്തിയ ശരാശരി എക്യുഐ 398 ആണ്. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി) രാവിലെ 6 മണിക്ക് രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ആര്‍കെ പുരത്ത് 396, ന്യൂ മോട്ടി ബാഗില്‍ 350, ഐജിഐ എയര്‍പോര്‍ട്ട് ഏരിയയില്‍ 465, നെഹ്റു നഗറില്‍ 416 എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് രേഖപ്പെടുത്തിയ ഡല്‍ഹിയിലെ 24 മണിക്കൂര്‍ ശരാശരി എക്യുഐ 405 ആയിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ് 4 നടപ്പിലാക്കിയെങ്കിലും ദീപാവലിക്ക് ശേഷം ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായ അവസ്ഥയിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച തലസ്ഥാനത്ത് ഉണ്ടായ അന്തരീക്ഷ മലിനീകരണത്തിന്റെ 23 ശതമാനത്തിനും കാരണം വൈക്കോല്‍ കത്തിക്കലാണെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി വ്യക്തമാക്കുന്നത്.

 

 

 

Latest