Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,040 രൂപയാണ്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍  ഇടിവ്. പവന് 400 രൂപയാണ് കുറഞ്ഞത്.  പവന് 54,040 രൂപയാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6755 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ കുറഞ്ഞ് 5665 രൂപയായി.

ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,440 രൂപയായിരുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,805 രൂപയായിരുന്നു അന്ന് വില.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കുറഞ്ഞതാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറയാന്‍ കാരണം. ഇതാണ് സംസ്ഥാനത്തെ സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത്. ഈ മാസം നിരവധി പ്രാവശ്യം സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയിരുന്നു.

 

 

 

---- facebook comment plugin here -----

Latest