Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

ഒരു പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. നാല് ദിവസങ്ങള്‍ക്കുശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53000 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞ് 6625 രൂപയായി. ഏപ്രില്‍ 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവിപണിയിലെ മാറ്റമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

 

 

 

 

Latest