Connect with us

cruelty against child

ക്രൂര മര്‍ദനമേറ്റ കുട്ടിയുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി

മാതാവിന്റെ സഹോദരിയുടെ ജീവിത പങ്കാളി ആൻ്റണി ടിജിൻ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചിരിക്കാമെന്ന് കുട്ടിയുടെ അച്ഛന്‍ മൊഴി നല്‍കി.

Published

|

Last Updated

കൊച്ചി | എറണാകുളം കാക്കനാട്ട് ക്രൂരമര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസ്സുകാരിയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി. 24 മണിക്കൂറിനിടെ കുഞ്ഞിന് അപസ്മാരമുണ്ടായിട്ടില്ലെന്നും ശരീരോഷ്മാവും ഹൃദയമിടിപ്പും സാധാരണ നിലയിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കുട്ടിയുടെ തലയിലെ രക്തസ്രാവവും നീര്‍ക്കെട്ടും കുറക്കാന്‍ മരുന്ന് കൊടുത്തുള്ള ചികിത്സ തുടരുകയാണ്. അതേസമയം, വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് കുഞ്ഞിൻ്റെ ജീവൻ നിലനിർത്തുന്നത്.

കോലഞ്ചേരി മെഡി. കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയില്‍ കഴിയുന്നത്. കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് മാതാവും സഹോദരിയും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. കുട്ടി ഹൈപര്‍ ആക്ടീവ് ആണെന്നും കളിക്കുന്നതിനിടെ വീണെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍, സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

മാതാവിന്റെ സഹോദരിയുടെ ജീവിത പങ്കാളി ആൻ്റണി ടിജിൻ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചിരിക്കാമെന്ന് കുട്ടിയുടെ അച്ഛന്‍ മൊഴി നല്‍കി. കുട്ടിയുടെ സംരക്ഷണം തനിക്ക് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആൻ്റണി വാടകക്ക് എടുത്ത ഫ്ലാറ്റിലാണ് കുട്ടിയുടെ മാതാവും അമ്മൂമ്മയും സഹോദരിയുമൊക്കെ കഴിയുന്നത്. എളമക്കര പോലീസാണ് സംഭവം അന്വേഷിക്കുന്നത്.