Kozhikode
എസ് കെ പൊറ്റെക്കാട്ട് അനുസ്മരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും
പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. എസ് കെ പൊറ്റെക്കാട്ടിന്റെ മകള്‍ സുമിത്ര ജയപ്രകാശ് മുഖ്യാതിഥിയായിരുന്നു.
കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാലയില്‍ എസ് കെ പൊറ്റെക്കാട്ട് അനുസ്മരണവും എസ് എസ് എല്‍ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും വായനാക്കുറിപ്പ് മത്സര വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. എസ് കെ പൊറ്റെക്കാട്ടിന്റെ മകള്‍ സുമിത്ര ജയപ്രകാശ് മുഖ്യാതിഥിയായിരുന്നു.
ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വി സുരേഷ്ബാബു, വി ശിവാനന്ദന്‍ മാഷ് പ്രസംഗിച്ചു. വായനശാലാ പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം പി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.







