Connect with us

silver line protest

സില്‍വര്‍ ലൈന്‍: യു ഡി എഫ് പ്രതിഷേധം ഇന്ന് കോഴിക്കോട്

മൂടാടിയിലെ ജനകീയ സദസില്‍ വി ഡി സതീശനും എം കെ മുനീറും പങ്കെടുക്കും

Published

|

Last Updated

കോഴിക്കോട് | സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി മൂടാടിയില്‍ യു ഡി എഫ് ആഭിമുഖ്യത്തില്‍ ഇന്ന് ജനകീയ സദസ് നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ലീഗ് നേതാവ് എം കെ മുനീര്‍ പങ്കെടുക്കും. നിലവില്‍ കോഴിക്കോട് ജില്ലയില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിര്‍ത്തി വച്ചിരിക്കുകയാണ്.

അതിനിടെ സില്‍വര്‍ ലൈനില്‍ സി പി എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി്ക്ക് കത്തയച്ചു. മുബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വെയെ എതിര്‍ക്കുന്നവര്‍ കെ-റെയില്‍ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെയെന്നും വി ഡി സതീശന്‍ ചോദിച്ചു.

 

 

---- facebook comment plugin here -----

Latest