Connect with us

Kerala

സിദ്ധാര്‍ഥിന്റെ ദുരൂഹ മരണം ; നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു

സെക്രട്ടേറിയേറ്റിന് മുന്നില്‍ അലോഷ്യസ് സേവ്യര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍,  ജെബി മേത്തര്‍ എംപി എന്നിവര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

Published

|

Last Updated

തിരുവന്തപുരം | സിദ്ധാര്‍ഥിന്റെ  മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.

കെ എസ് യു നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇടിമുറികള്‍ തകര്‍ക്കപ്പെടുക, എസ് എഫ് ഐ വിചാരണ കോടതികള്‍ പൂട്ടുക, ഏക സംഘടവാദം തകര്‍ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൂക്കോട് വെറ്റനറി കോളേജിലേക്ക് കെ എസ് യു മാര്‍ച്ച് നടത്തിയത്.

സിദ്ധാര്‍ഥിന്റെ മരണത്തിനെതുടര്‍ന്ന് കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ അലോഷ്യസ് സേവ്യര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍,  ജെബി മേത്തര്‍ എംപി എന്നിവര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

---- facebook comment plugin here -----

Latest