Connect with us

mass shooting

മെക്‌സിക്കോയില്‍ വെടിവെപ്പ്; എട്ട് പേര്‍ മരിച്ചു

തിരക്കേറിയ നിശാക്ലബിലായിരുന്നു വെടിവെപ്പ്.

Published

|

Last Updated

സകാറ്റികാസ് | മെക്‌സിക്കോയില്‍ വെടിവെപ്പില്‍ എട്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. തിരക്കേറിയ നിശാക്ലബിലായിരുന്നു വെടിവെപ്പ്. വടക്കന്‍ മെക്‌സിക്കോയിലെ യെരിസിലാണ് സംഭവം.

വന്‍തോതില്‍ ആയുധങ്ങളുമായി രണ്ട് വാഹനങ്ങളില്‍ എത്തിയ സംഘം തുരുതുരാ വെടിവെക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി മുതല്‍ ശനി രാവിലെ വരെ അക്രമികളുടെ അഴിഞ്ഞാട്ടമായിരുന്നുവെന്ന് സകാറ്റികാസ് പോലീസ് പറഞ്ഞു. ആറ് പേര്‍ തത്ക്ഷണവും രണ്ട് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

ക്ലബ് ജീവനക്കാരും പാട്ടുകാരും ഉപഭോക്താക്കളും മരിച്ചവരില്‍ പെടും. യെരിസ് മുനിസിപ്പാലിറ്റിയുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന എല്‍ വെനാഡിറ്റോ എന്ന ബാറിലായിരുന്നു അക്രമം. കഴിഞ്ഞ വര്‍ഷങ്ങളില്‍ യെരിസില്‍ വന്‍തോതില്‍ അക്രമങ്ങളുണ്ടായിരുന്നു. അമേരിക്കന്‍ കേന്ദ്രീകൃത മയക്കുമരുന്ന് വ്യാപാരത്തിന്റെ കേന്ദ്രമാണ് സകാറ്റികാസ് പ്രവിശ്യ.

---- facebook comment plugin here -----

Latest