Connect with us

Kerala

ഷാരോണ്‍ വധം; പ്രതി ഗ്രീഷ്മയെ ജയിലിലേക്കു മാറ്റി

അട്ടക്കുളങ്ങര ജയിലിലേക്കാണ് മാറ്റിയത്.

Published

|

Last Updated

തിരുവനന്തപുരം | ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിലിലേക്കു മാറ്റി. അട്ടക്കുളങ്ങര ജയിലിലേക്കാണ് മാറ്റിയത്. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഗ്രീഷ്മ.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നു. സ്ഥിതി മെച്ചപ്പെട്ടതായി കണ്ടതോടെയാണ് ജയിലിലേക്കു മാറ്റിയത്.

ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താനാണ് പോലീസ് നീക്കം. പ്രതിയുടെ വീട് പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. ഗ്രീഷ്മയെയും കേസിലെ കൂട്ടുപ്രതികളായ മാതാവ് സിന്ധു, അമ്മാവന്‍ നിര്‍മല്‍ എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.

 

Latest