Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; അതിഥി സംസ്ഥാന ജീവനക്കാരന്‍ പിടിയില്‍

ബിഹാറില്‍ യോഗിപുര്‍ മഹേഷ്പുര്‍ ഡിഗിലെ താമസക്കാരനായ ദയാനന്ദ് ചൌധരി (27) യെയാണ് പോലീസ് പിടികൂടിയത്.

Published

|

Last Updated

തൃശൂര്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച അതിഥി സംസ്ഥാനക്കാരനായ റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍. ബിഹാറില്‍ നളന്ദ ജില്ലയിലെ ചിക്ലൌര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യോഗിപുര്‍ മഹേഷ്പുര്‍ ഡിഗിലെ താമസക്കാരനായ ദയാനന്ദ് ചൌധരി (27) യെയാണ് പോലീസ് പിടികൂടിയത്.

വടക്കാഞ്ചേരി റെയില്‍വേ ഗ്രൂപ്പിന് കീഴില്‍ ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ദയാനന്ദ് ചൗധരി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം വെച്ച് ഇയാള്‍ പെണ്‍കുട്ടിയുടെ കൈപിടിച്ച് വലിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്തുവെന്നാണ് പരാതി.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest