Connect with us

International

അമേരിക്കയിൽ പുതുവത്സാരാഘോഷത്തിനിടെ വെടിവെപ്പ്: ഒമ്പത് മരണം

നിരവധി പേർക്ക് ഗുരുതര പരുക്ക്

Published

|

Last Updated

ലോസാഞ്ചൽസ് | ചൈനീസ് പുതുവത്സാരാഘോഷത്തിനിടെ അമേരിക്കയിലെ ലോസാഞ്ചലസിനടുത്ത് വെടിവെപ്പ്. സംഭവത്തിൽ ഒമ്പത് പേർ മരിച്ചു. കൂടാതെ, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായും ലോസാഞ്ചലസ് പോലീസ് അറിയിച്ചു.

ലോസാഞ്ചലസിനടുത്തുള്ള മോണ്ടെറി പാർക്കിലാണ് വെടിവെപ്പ് നടന്നത്. അമേരിക്കൻ സമയം രാത്രി പത്ത് മണിയോടെയാണ് വെടിവെപ്പ് നടന്നത്. ഒമ്പത് മണി വരെയായിരുന്നു പുതുവത്സരാഘോഷം. ഇതിനായി പതിനായിരക്കണക്കിന് ആളുകൾ പാർക്കിൽ സംഗമിച്ചിരുന്നു. ഇതിനിടെയാണ് വെടിവെപ്പ് നടന്നത്.

വെടിവെച്ച ആളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പ്രതികരിച്ചു. ഏഷ്യക്കാരുൾപ്പെടെ നിരവധി വിദേശികൾ താമസിക്കുന്ന ഇടമാണ് ലോസാഞ്ചലസ്.

ഇടക്കിടെ  അമേരിക്കയിൽ നടക്കുന്ന വെടിവെപ്പുകൾ വലിയ സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തുന്നത്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന വെടിവെപ്പ് അമേരിക്കയിലെ സ്വൈര ജീവിതം പ്രതിസന്ധിയിലാക്കുകയാണ്.