National
ആന്ധ്രപ്രദേശില്‍ ക്ഷേത്രമതില്‍ തകര്‍ന്ന് ഏഴ് മരണം; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്
ഇന്ന് രാവിലെ വിശാഖപട്ടണം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലായിരുന്നു അപകടം

വിശാഖപട്ടണം | ആന്ധ്രാപ്രദേശില്‍ ക്ഷേത്ര മതില്‍ക്കെട്ട് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ വിശാഖപട്ടണം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലായിരുന്നു അപകടം. കനത്ത മഴയില്‍ കുതിര്‍ന്ന ക്ഷേത്രമതില്‍ തകര്‍ന്ന് വീഴുകയായിരുന്നു. ക്ഷേത്രത്തിലെ ചന്ദനോത്സവത്തില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘമെത്തിയാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
---- facebook comment plugin here -----