Connect with us

Kerala

കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് 11 പേര്‍ക്ക് പരുക്കേറ്റു

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു

Published

|

Last Updated

കൊല്ലം |  മയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു നിരവധി പേര്‍ക്ക് പരുക്ക്. മയ്യനാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റ 11 കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.

18 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പെട്ട ബസ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest