sys
സാന്ത്വന സദനം പ്രാർഥനാ സമ്മേളനം പ്രൗഢമായി
സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി അൽ ഹൈദറൂസി ഉദ്ഘാടനം നിർവഹിച്ചു.
		
      																					
              
              
            മഞ്ചേരി | എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റിക്ക് കീഴിൽ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ പ്രവർത്തിക്കുന്ന സാന്ത്വന സദനത്തിൽ നടന്നുവരുന്ന ആത്മീയ സംഗമത്തിന്റെ വാർഷിക പ്രാർഥനാ സമ്മേളനം പ്രൗഢമായി. മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി അൽ ഹൈദറൂസി ഉദ്ഘാടനം നിർവഹിച്ചു.
നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. കെ പി ജമാൽ കരുളായി, വി പി എം ഇസ്ഹാഖ്, അബ്ദുർറഹീം കരുവള്ളി, സയ്യിദ് മുർതള ശിഹാബ് സഖാഫി, സൈതലവി ദാരിമി, എ പി ബശീർ ചെല്ലക്കൊടി സംസാരിച്ചു.
അബ്ദുൽ അസീസ് സഖാഫി എലമ്പ്ര, സൈനുദ്ദീൻ സഖാഫി ചെറുകുളം, മൊയ്തീൻ ഹാജി വീമ്പൂർ, സി കെ ശക്കീർ , ടി സിദ്ദീഖ് സഖാഫി, പി പി മുജീബുർറഹ്‌മാൻ, കെ സൈനുദ്ദീൻ സഖാഫി സംബന്ധിച്ചു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
