National
സനാതന ധര്‍മ വിവാദം: ഉദയനിധി സ്റ്റാലിനെതിരെ മമതയും രംഗത്ത്; ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം
'എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് സനാതന ധര്‍മം. പരാമര്‍ശത്തെ പിന്തുണക്കാനാകില്ല.'
കൊല്‍ക്കത്ത | സനാതന ധര്‍മ വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും രംഗത്തെത്തി. പരാമര്‍ശം മുറിവേല്‍പ്പിക്കുന്നതാണെന്ന് മമത പറഞ്ഞു.
പരാമര്‍ശത്തെ പിന്തുണക്കാനാകില്ലെന്നും താന്‍ സനാതന ധര്‍മ വിശ്വാസിയാണെന്നും അവര്‍ പ്രതികരിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് സനാതന ധര്‍മം.
ഉദയനിധി സ്റ്റാലിന്‍ ജൂനിയറായതു കൊണ്ട് കാര്യങ്ങള്‍ അറിയില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.







