Connect with us

International

സാംസങ് ഔട്ട്; സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ ചാമ്പ്യന്‍മാരായി ആപ്പിള്‍

ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും വലിയ വിപണിയായ ചൈനയിലെ വര്‍ദ്ധിച്ചുവരുന്ന നിയന്ത്രണങ്ങളും ഹ്വാവേയിലെ മത്സരവുമെല്ലാം മറികടന്നാണ് ആപ്പിള്‍ 2023 ലെ ചാമ്പ്യന്‍മാരായി മാറിയത്.

Published

|

Last Updated

കാലിഫോർണിയ | 12 വര്‍ഷത്തിന് ശേഷം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങിനെ പിന്തള്ളി ആപ്പിള്‍ മുന്നേറ്റം. കൊറിയന്‍ ടെക് കമ്പനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ആപ്പിൾ ഒന്നാമതെത്തിയത്. ഉയര്‍ന്ന വിപണി വിഹിതം നേടിയാണ് 2010 ന് ശേഷം ആദ്യമായി ആപ്പിള്‍ മുന്നിലെത്തുന്നത്. വിപണിയില്‍ ഷവോമിയാണ് മൂന്നാമതുള്ളത്.

ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും വലിയ വിപണിയായ ചൈനയിലെ വര്‍ദ്ധിച്ചുവരുന്ന നിയന്ത്രണങ്ങളും ഹ്വാവേയിലെ മത്സരവുമെല്ലാം മറികടന്നാണ് ആപ്പിള്‍ 2023 ലെ ചാമ്പ്യന്‍മാരായി മാറിയത്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ കണക്ക് പ്രകാരം 2023 ലെ സ്മാര്‍ട്ട് ഫോണ്‍ വിപണി പല തരത്തിലുള്ള വെല്ലുവിളികളാണ് നേരിട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫോണ്‍ കയറ്റുമതിയില്‍ 3.2 ശതമാനം ഇടിവുമുണ്ടായി. എന്നാല്‍ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും നാലാം പാദത്തോടെ പ്രവചനങ്ങള്‍ മറികടന്ന് 8.5 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടാവുകയും ചെയ്തു.

ഐ ഡി സി യുടെ കണക്ക് പ്രകാരം 234.6 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് ആപ്പിള്‍ കയറ്റുമതി ചെയ്തത്. സാംസങ് 226.6 ദശലക്ഷവും ഷവോമി 145.9 ദശലക്ഷവും സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റുമതി ചെയ്തു.

മാര്‍ക്കറ്റിലെ പ്രീമിയം ഫോണുകളുടെ ഡിമാന്റാണ് ആപ്പിളിന്റെ ഈ വിജയത്തിന്റെ പ്രധാന കാരണം. വിപണിയുടെ 20 ശതമാനവും പ്രീമിയം ഫോണുകളാണ് കയ്യടക്കി വെച്ചിരിക്കുന്നത്. മാര്‍ക്കറ്റ് മുഴുവന്‍ പ്രതിസന്ധി നേരിട്ടപ്പോഴും ആപ്പിള്‍ വിപണിയില്‍ വലിയ വളര്‍ച്ച സ്വന്തമാക്കുകയും ഒടുവില്‍ ആദ്യമായി ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

---- facebook comment plugin here -----

Latest