Connect with us

Malappuram

സമസ്ത സെന്റിനറി 101-ാം സ്ഥാപക ദിനം: ആഘോഷം പ്രൗഢം

കേരള മുസ്‌ലിം ജമാഅത്തിന്റെ ജില്ലയിലെ 619 യൂണിറ്റ് കേന്ദ്രങ്ങള്‍, പോഷക സംഘടനകളുടെ ആസ്ഥാനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് സമസ്തയുടെ പതാക ഉയര്‍ത്തല്‍, സന്ദേശ പ്രഭാഷണം, പ്രാര്‍ഥന, സെന്റിനറി നിധിപ്പെട്ടികളുടെ വിതരണം എന്നിവ നടന്നു.

Published

|

Last Updated

മലപ്പുറം | പൊതു സമൂഹത്തിലും മുസ്‌ലിം സമുദായത്തില്‍ പ്രത്യേകിച്ചും വൈജ്ഞാനിക, നവജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെന്റിനറി 101-ാം സ്ഥാപക ദിനം നാടാകെ ആഘോഷിച്ചു. കേരള മുസ്‌ലിം ജമാഅത്തിന്റെ ജില്ലയിലെ 619 യൂണിറ്റ് കേന്ദ്രങ്ങള്‍, പോഷക സംഘടനകളുടെ ആസ്ഥാനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് സമസ്തയുടെ പതാക ഉയര്‍ത്തല്‍, സന്ദേശ പ്രഭാഷണം, പ്രാര്‍ഥന, സെന്റിനറി നിധിപ്പെട്ടികളുടെ വിതരണം എന്നിവ നടന്നു.

രാജ്യത്തിനകത്തും പുറത്തും ആയിരക്കണക്കിന് വിദ്യാഭാസ സ്ഥാപനങ്ങളും വിവിധ സാമൂഹിക സേവന, സാന്ത്വന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്ന വിദ്യാര്‍ഥി, യുവജന, ബഹുജന, അധ്യാപക, മാനേജ്‌മെന്റ്, പ്രൊഫഷണല്‍ മേഖലകളിലെ പോഷക സംഘടനകളും സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെ സുന്നി വിദ്യഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകളിലും മറ്റ് സ്ഥാപനങ്ങളിലും വിപുലമായ സ്റ്റുഡന്റ്‌സ് അസംബ്ലിയും പതാക ഉയര്‍ത്തലും നടന്നു. നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അണിനിരന്നു. യൂണിറ്റ് കേന്ദ്രങ്ങളില്‍ സമസ്ത മുശാവറ അംഗങ്ങള്‍, പ്രാസ്ഥാനിക നേതാക്കള്‍ പതാക ഉയര്‍ത്തി.

വടശ്ശേരിയില്‍ ജില്ലാ അധ്യക്ഷന്‍ ഹസന്‍ മുസ്‌ലിയാരും വാരിക്കലില്‍ ജനറല്‍ സെക്രട്ടറി കെ പി ജമാലും പെരിന്തല്‍മണ്ണ ടൗണ്‍ യൂണിറ്റില്‍ കെ കെ എസ് തങ്ങള്‍ ഫൈസിയും എടക്കരയില്‍ ജില്ലാ നേതാക്കളായ അലവി കുട്ടി ഫൈസിയും ബാപ്പുട്ടി ദാരിമിയും നേതൃത്വം നല്‍കി. വാഴക്കാട് സി എം മൗലവിയും മോങ്ങത്ത് സി കെ യു മൗലവിയും ചെല്ലക്കൊടിയില്‍ എ പി ബഷീറും പതാക ഉയര്‍ത്തി. എലമ്പ്രയില്‍ അസീസ് സഖാഫിയും കെ ടി ത്വാഹിര്‍ സഖാഫിയും മാമ്പറ്റയില്‍ സി എച്ച് ഹംസ സഖാഫിയും പതാക ഉയര്‍ത്തി സന്ദേശം നല്‍കി.

Content Highlights:
The 101st establishment day of Samastha Kerala Jamiyyathul Ulama was celebrated with grand and prestigious events across the state. Prominent Islamic scholars and leaders participated in the historic centenary events marking the organization’s legacy. Various feeder organizations held flag hoisting ceremonies and special meets.

 

Latest