Connect with us

Kerala

കിളിമാനൂരില്‍ ബൈക്ക് ഇടിച്ച് റിട്ട. അധ്യാപിക മരിച്ചു

റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം

Published

|

Last Updated

തിരുവനന്തപുരം| കിളിമാനൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് റിട്ട. അധ്യാപിക മരിച്ചു. മറവക്കുഴി ശ്രീധന്യത്തില്‍ ഗിരിജ(70) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

സംസ്ഥാനപാതയില്‍ കിളിമാനൂരിന് സമീപം തട്ടത്തുമലയിലാണ് അപകടമുണ്ടായത്. ലാബില്‍ പോകുന്നതിനിടെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

 

 

---- facebook comment plugin here -----

Latest