Connect with us

Business

റിയല്‍മി ജിടി 2, ജിടി നിയോ 3 എന്നിവ ഉടന്‍ ഇന്ത്യയിലെത്തും

മെയ് 4ന് റിയല്‍മിയുടെ നാലാം വാര്‍ഷികത്തില്‍ റിയല്‍മി ജിടി 2, റിയല്‍മി നിയോ 3 എന്നിവ ലോഞ്ച് ചെയ്യും.

Published

|

Last Updated

ന്യൂഡല്‍ഹി| റിയല്‍മി ജിടി 2, റിയല്‍മി ജിടി നിയോ 3 എന്നിവയുടെ ഇന്ത്യയിലെ അവതരണ തീയതി സ്ഥിരീകരിച്ചു. റിയല്‍മി ജിടി 2 പ്രോ, റിയല്‍മി9 4ജി, റിയല്‍മി ബുക്ക് പ്രൈം, റിയല്‍മി ബഡ്‌സ് എയര്‍ 2 ട്രൂ വയര്‍ലെസ് സ്റ്റീരിയോ ഇയര്‍ബഡുകള്‍, റിയല്‍മി സ്മാര്‍ട്ട് ടിവി സ്റ്റിക്ക് എന്നിവയുടെ ലോഞ്ച് ഇവന്റിലാണ് റിയല്‍മി വൈസ് പ്രസിഡന്റ് മാധവ് ഷേത്ത് ഇക്കാര്യം പ്രഖ്യാപിച്ചത്. കമ്പനിയുടെ നാലാം വാര്‍ഷിക വേളയില്‍ റിയല്‍മി ജിടി2 ഇന്ത്യയില്‍ അവതരിപ്പിക്കും. റിയല്‍മി ജിടി നിയോ 3 യുടെ അരങ്ങേറ്റത്തെക്കുറിച്ച് സൂചന നല്‍കികൊണ്ടുള്ള ട്വീറ്റും അദ്ദേഹം പങ്കുവെച്ചു. മെയ് 4 ന് റിയല്‍മിയുടെ നാലാം വാര്‍ഷികത്തില്‍ റിയല്‍മി ജിടി 2, റിയല്‍മി നിയോ 3 എന്നിവ ലോഞ്ച് ചെയ്യും.

റിയല്‍മി ജിടി 2, റിയല്‍മി നിയോ 3 എന്നിവ വ്യത്യസ്ത വിപണികളിലാണ് അരങ്ങേറ്റം കുറിച്ചിരുന്നത്. ഫെബ്രുവരിയില്‍ എംഡബ്ല്യുസിയില്‍ റിയല്‍മി ജിടി 2 ആഗോളതലത്തില്‍ അവതരിപ്പിച്ചപ്പോള്‍, റിയല്‍മി ജിടി നിയോ 3 കഴിഞ്ഞ മാസം ചൈനയില്‍ അവതരിപ്പിച്ചു.

റിയല്‍മി ജിടി 2ന്റെ സവിശേഷതകള്‍

റിയല്‍മി ജിടി 2 സ്മാര്‍ട്ട്ഫോണ്‍ ആന്‍ഡ്രോയിഡ് 12ലാണ് പ്രവര്‍ത്തിക്കുന്നത്. 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റ് ഉള്ള 6.62-ഇഞ്ച് ഫുള്‍-എച്ച്ഡി+ ഇ4 അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 എസ്ഒസി ആണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. ഇത് 12ജിബി വരെ റാമുമായി ജോടിയാക്കുന്നു. 50-മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്776 പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണമാണ് ഹാന്‍ഡ്സെറ്റിലുള്ളത്. 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും ഉണ്ട്. മുന്‍വശത്ത് 16 മെഗാപിക്സല്‍ സെല്‍ഫി കാമറ സെന്‍സറും ഫോണിനുണ്ട്. റിയല്‍മി ജിടി 2 ഓഫര്‍ ചെയ്യുന്നത് 256ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജാണ്. 65ഡബ്ല്യു സൂപ്പര്‍ ഡാര്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് ഇത് പാക്ക് ചെയ്യുന്നത്.

റിയല്‍മി നിയോ 3ന്റെ സവിശേഷതകള്‍

റിയല്‍മി ജിടി നിയോ 3 ആന്‍ഡ്രോയിഡ് 12-ലും റിയല്‍മി യുഐ 3.0-ലും പ്രവര്‍ത്തിക്കുന്നു. 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് 2കെ ഡിസ്പ്ലേയാണ് ഫോണിന്റെ സവിശേഷത. മീഡിയടെക് ഡൈമന്‍സിറ്റി 8100 5ജി എസ്ഒസി ആണ് ഇത് നല്‍കുന്നത്. ഉപഭോക്താക്കള്‍ക്ക് 12ജിബി വരെ എല്‍പിഡിഡിആര്‍5 റാമും 256ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും ലഭിക്കും. 50 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്766 പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, മാക്രോ ഷൂട്ടര്‍ എന്നിവയുമായാണ് ഫോണ്‍ വരുന്നത്. റിയല്‍മി ജിടി നിയോ 3ല്‍ 150ഡബ്ല്യു അള്‍ട്രാഡാര്‍ട്ട് ചാര്‍ജിംഗ് പിന്തുണയുള്ള 4,500എംഎഎച്ച് ബാറ്ററിയും 80ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള വേരിയന്റിന് 5,000എംഎഎച്ച് ബാറ്ററിയും പാക്ക് ചെയ്യുന്നു.

 

Latest