Connect with us

International

റിയല്‍മി ജിടി നിയോ 3 മാര്‍ച്ച് 22ന് പുറത്തിറങ്ങും

പുതിയ 150ഡബ്ല്യു അള്‍ട്രാഡാര്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ വരാനിരിക്കുന്ന ഫോണില്‍ ഉണ്ടാകുമെന്ന് റിയല്‍മി പ്രഖ്യാപിച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| റിയല്‍മി ജിടി നിയോ 3 മാര്‍ച്ച് 22ന് ചൈനയില്‍ അവതരിപ്പിക്കുമെന്ന് റിയല്‍മി അറിയിച്ചു. റിയല്‍മി ജിടി നിയോ 3യുടെ പ്രത്യേകതകള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്. രണ്ട് വ്യത്യസ്ത ബാറ്ററി ശേഷിയുള്ള രണ്ട് വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. 4,500എംഎഎച്ച് ബാറ്ററിയും 150ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗും 5,000എംഎഎച്ച് ബാറ്ററിയും 80ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗിലും ആയിരിക്കും വേരിയന്റുകള്‍.

ലോഞ്ച് ഇവന്റ് ചൈനയില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. റിയല്‍മി ജിടി നിയോ 3ന് ട്രിപ്പിള്‍ റിയര്‍ കാമറ യൂണിറ്റും എല്‍ഇഡി ഫ്‌ളാഷും ഉണ്ടായിരിക്കുമെന്ന് പോസ്റ്റര്‍ സൂചിപ്പിക്കുന്നു. പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, റിയല്‍മി ജിടി നിയോ 3ല്‍ എച്ച്ഡിആര്‍ 10+ ഉള്ള 10-ബിറ്റ് 6.7 ഇഞ്ച് ഫുള്‍-എച്ച്ഡി + ഒഎല്‍ഇഡി ഡിസ്പ്ലേയും 120 ഹെര്‍ട്‌സ് റീഫ്രഷ് റൈറ്റിംഗോടെ ഉണ്ടാകും. മീഡിയടെക് ഡൈമെന്‍സിറ്റി 8100 എസ്ഒസി ആണ് ഇതിലെ ചിപ്പ്. ലോക മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ റിയല്‍മി പ്രഖ്യാപിച്ച പുതിയ 150ഡബ്ല്യു അള്‍ട്രാഡാര്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ വരാനിരിക്കുന്ന ഫോണില്‍ ഉണ്ടാകുമെന്ന് റിയല്‍മി പ്രഖ്യാപിച്ചിരുന്നു.

 

Latest