Connect with us

Business

റിയല്‍മി ജിടി നിയോ 3 എത്തി; 5 മിനുട്ടില്‍ 50 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാം

80ഡബ്ല്യു സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് 32 മിനിറ്റിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി| കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് റിയല്‍മി ജിടി നിയോ 2 ഇന്ത്യന്‍ വിപണിയിലെത്തിയത്. അഞ്ച് മാസം തികയുമ്പോഴേക്കും പിന്‍ഗാമി റിയല്‍മി ജിടി നിയോ 3 ഇപ്പോള്‍ ചൈനീസ് വിപണിയിലെത്തി. ഗെയിമിംഗ് ആരാധകരെ ലക്ഷ്യം വച്ചുള്ളതാണ് റിയല്‍മി ജിടി നിയോ 3. ഇത് രണ്ട് വ്യത്യസ്ത ബാറ്ററി ശേഷിയുള്ള രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 150ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയുള്ള ഒരു മോഡലും 80ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയുള്ള മറ്റൊരു പതിപ്പിലുമാണ് റിയല്‍മി ജിടി നിയോ 3 വരുന്നത്.

റിയല്‍മി ജിടി നിയോ 3യുടെ 80ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങുള്ള അടിസ്ഥാന മോഡലിന്റെ 6 ജിബി റാം+128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,999 യുവാന്‍ (ഏകദേശം 24,000 രൂപ), 8 ജിബി റാം+256 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷന് 2,299 യുവാന്‍ (ഏകദേശം 27,500 രൂപ), 12 ജിബി റാം+256 ജിബി സ്റ്റോറേജ് പതിപ്പിന് 2,599 യുവാന്‍(ഏകദേശം 31,200 രൂപ) എന്നിങ്ങനെയാണ് വിലകള്‍. 150ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് ലഭ്യമായ പതിപ്പിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷന് 2,599 യുവാന്‍ (ഏകദേശം 31,101 രൂപ), 12 ജിബി റാം+256 ജിബി സ്റ്റോറേജ് പതിപ്പിന് 2,799 യുവാന്‍ (ഏകദേശം 33,600 രൂപ) എന്നിങ്ങനെയാണ് വിലകള്‍. സൈക്ലോണസ് ബ്ലാക്ക്, സില്‍വര്‍സ്റ്റോണ്‍, ലെ മാന്‍സ് എന്നീ നിറങ്ങളിലാണ് റിയല്‍മി ജിടി നിയോ 3 അവതരിപ്പിച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 11ല്‍ റിയല്‍മി യുഐ 3.0 ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍മി ജിടി നിയോ 3യ്ക്ക് 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് 2കെ ഡിസ്പ്ലേയാണ്. എച്ച്ഡിആര്‍10+, ഡിസി ഡിമ്മിംഗ് സപ്പോര്‍ട്ട് എന്നിവയ്ക്കൊപ്പം 1,000 എച്ച്ഇസെഡ് ടച്ച് സാംപ്ലിംഗ് റേറ്റും ഈ ഡിസ്പ്ലേ നല്‍കുന്നു. 12 ജിബി വരെ എല്‍പിഡിഡിആര്‍5 റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മീഡിയടെക്ക് ഡൈമെന്‍സിറ്റി 8100 5ജി എസ്ഒസി ആണ് പ്രൊസസര്‍. 150 ഡബ്ല്യു അള്‍ട്രാഡാര്‍ട്ട് ചാര്‍ജിംഗ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററി റിയല്‍മി അടുത്തിടെ എംഡബ്ല്യുസി 2022 ഇവന്റില്‍ പ്രദര്‍ശിപ്പിച്ച 150 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ തന്നെയാണ്. വെറും 5 മിനിറ്റ് ചാര്‍ജില്‍ ബാറ്ററിയുടെ 50 ശതമാനം ചാര്‍ജ് ചെയ്യാമെന്നാണ് റിയല്‍മിയുടെ അവകാശവാദം. അതേസമയം 80ഡബ്ല്യു സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് 32 മിനിറ്റിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യും.

 

 

Latest