Kerala
റേഷന്‍ അരിയുടെ വില വര്‍ധിപ്പിച്ചിട്ടില്ല, മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജം; ഭക്ഷ്യ വകുപ്പ്
അരിയുടെ വില 10.90 രൂപയില്‍ നിന്ന് 26രൂപ ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം അവാസ്തവമാണ്.
തിരുവനന്തപുരം| റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് വ്യക്തമാക്കി ഭക്ഷ്യവകുപ്പ്. അരിയുടെ വില 10.90 രൂപയില്‍ നിന്ന് 26രൂപ ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം അവാസ്തവമാണ്. കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ കുറവുണ്ടായി. 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി എന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്. നിലവില്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ് ലഭിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാര്‍ ഗോതമ്പ് കൂടുതല്‍ ആവശ്യപ്പെട്ടിരുന്നു. നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതാണ് കേന്ദ്രം അരവിഹിതം കുറച്ച് ഗോതമ്പ് കൂട്ടാന്‍ കാരണമായത്. ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നാണ് ഉത്സവകാലങ്ങളില്‍ സ്‌പെഷല്‍ അരി നല്‍കിയിരുന്നത്. എന്നാല്‍, 2025 ഡിസംബറില്‍ കഴിഞ്ഞ സര്‍ക്കാര്‍ അരി വിഹിതത്തില്‍ കുറവു വരുത്തി പകരം അത്രയും ഗോതമ്പ് വാങ്ങിയതാണ് സ്‌പെഷല്‍ അരി കൊടുക്കാന്‍ പരിമിതി ഉണ്ടായതിന് കാരണമെന്നും ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി.
Content Highlights:
The Kerala Food Department clarified that there is no change in the price or quantity of ration rice, dismissing rumors of a rate hike. The shortfall in special rice distribution was attributed to a reduction in the central Tide Over quota and an increased allocation of wheat.


