Connect with us

Kerala

ഏഴ് വയസുകാരിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Published

|

Last Updated

കൊല്ലം | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. കരുനാഗപ്പള്ളിയില്‍ തടയില്‍ വീട്ടില്‍ കുഞ്ഞുമോനാണ് അറസ്റ്റിലായത്.ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതായാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടമാക്കിയതോടെയാണ് രക്ഷിതാക്കള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Latest