Connect with us

Malappuram

റമസാന്‍ 27 ാം രാവ് പ്രാര്‍ഥനാ സമ്മേളനം; പതാക ഉയര്‍ത്തല്‍ കര്‍മം സ്വലാത്ത് നഗറില്‍

സമസ്ത ഉപാധ്യക്ഷനും സ്വാഗതസംഘം ചെയര്‍മാനുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമസാന്‍ 27 ാം രാവായ വ്യാഴാഴ്ച സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ പതാക ഉയര്‍ത്തല്‍ കര്‍മം ഇന്ന്‌ വൈകീട്ട് നാലിന് നടക്കും. സമസ്ത ഉപാധ്യക്ഷനും സ്വാഗതസംഘം ചെയര്‍മാനുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, കേരള മുസ്്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബ് റഹ്‌മാന്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശാക്കിര്‍ സിദ്ധീഖി സംബന്ധിക്കും. ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയര്‍ വിതരണവും നടക്കും.

നാളെ വൈകീട്ട് നാലിന് മഹല്ലുകളില്‍ പൈതൃക യാത്ര സംഘടിപ്പിക്കും. ബുധനാഴ്ച വൈകുന്നേരം നാലിന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥനാ സമ്മേളന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് വരെ വിവിധ പരിപാടികള്‍ നടക്കും. രാത്രി ഒമ്പതിന് പ്രാര്‍ഥനാ സമ്മേളന സമാപന സംഗമം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

 

---- facebook comment plugin here -----

Latest