rain alert
സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ മുന്നറിയിപ്പ്
കനത്ത ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം | സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് രണ്ടുമുതല്‍ രാത്രി 10 വരെ ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത. വീടിനുപുറത്തിറങ്ങുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
മേഘാവൃതമായ അന്തരീക്ഷമുള്ള സമയത്ത് കുട്ടികളെ പുറത്തുവിടരുത്. ഇടിമിന്നല്‍ സമയത്ത് ടെറസിലോ മരച്ചുവട്ടിലോ നില്‍ക്കരുത്. ഇടിമിന്നലുള്ള സമയത്ത് യാത്ര പരമാവധി ഒഴിവാക്കണം.







