Connect with us

congress president election

കോൺഗ്രസ് അധ്യക്ഷനാകാനില്ലെന്ന് ആവർത്തിച്ച് രാഹുൽ

പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു തരത്തിലുള്ള വർഗീയതയും പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Published

|

Last Updated

കൊച്ചി | കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി എം പി. കോൺഗ്രസ് അധ്യക്ഷനാകുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണെന്നും അതൊരു പദവി മാത്രമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ പദവി ഇന്ത്യയുടെ വികസനം ലക്ഷ്യമിടുന്ന പദവിയാണ്.  ആ സ്ഥാനത്തേക്ക് വരേണ്ടത് ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്ള ആളായിരിക്കണം. താൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യം എല്ലാ കാര്യങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ്. ആ കെണിയിൽ വീഴാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് കൊച്ചിയിലെത്തി രാഹുലിനെ കണ്ടിരുന്നു. പ്രസിഡൻ്റ് സ്ഥാനം രാഹുൽ ഏറ്റെടുക്കണമെന്ന് അഭ്യർഥിക്കാനാണ് അദ്ദേഹമെത്തിയത്. പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു തരത്തിലുള്ള വർഗീയതയും പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.